ആറാം സംസ്ഥാന ചലച്ചിത്ര അവാര്ഡ് നേടിയ മെഗാസ്റ്റാർ മമ്മൂട്ടിയെയും സഹപ്രവർത്തകരായ മറ്റ് അവാർഡ് ജേതാക്കളെയും അഭിനന്ദിച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ. അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും എന്റെ ഇച്ചാക്കയ്ക്കും മഹേഷ് നാരായണും കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസിനും പ്രത്യേക സ്‌നേഹാഭിനന്ദനങ്ങളെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. അഭിനന്ദനത്തിന് മമ്മൂട്ടി കമന്റിൽ നന്ദിയും അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുമായുള്ള മികച്ച നടനുള്ള പോരാട്ടത്തിൽ അവസാന റൗണ്ടുവരെ ഉയർന്ന് വന്നത് കുഞ്ചാക്കോ ബോബന്റെ പേരായിരുന്നു. 'ന്നാ താൻ കേസ് കൊട്' കേസുകൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമാണ് താരത്തിന് ലഭിച്ചത്. മികച്ച നടനുള്ള അവാർഡ് നഷ്ടമായതിന് പിന്നാലെ ചാക്കോച്ചൻ പ്രതികരിച്ചിരുന്നു. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. അവാർഡ് കിട്ടണമെന്ന പ്രതീക്ഷയോടെയല്ല കഥാപാത്രങ്ങൾ ചെയ്യുന്നത്. മമ്മൂക്കയുടെ പേരിനോടുചേർന്ന് എന്റെ പേരുവന്നത് തന്നെ വലിയ അവാർഡാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം, മമ്മൂട്ടി ആറാം തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിയനയത്തിനാണ് മികച്ച നടനായി തെരഞ്ഞെടുത്തത്. എട്ടുതവണ സംസ്ഥാന ചലചിത്ര പുരസ്കാരത്തിന് അർഹനായിട്ടുള്ള മമ്മൂട്ടി ആറു തവണയും മികച്ച നടനായാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാൽ 14 വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിക്കുന്നത്. അവസാനമായി ലഭിച്ചത് 2009ൽ പാലേരിമാണിക്യം എന്ന സിനിമയിലെ അഭിനയത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.