നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത്​ 19 കാരൻ; നഷ്​ടപ്പെട്ടത്​ തിരിച്ചുതന്നാൽ പരാതിയില്ലെന്ന്​ നടി

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. സംഭവത്തില്‍, നിക്കി താമസിക്കുന്ന അപ്പാര്‍ട്ട്‌മെൻറിലെ ജോലിക്കാരനായ 19കാരനെയാണ്​ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്​. നടി താമസിക്കുന്ന ചെന്നൈയിലെ റോയാപേട്ടിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. കവര്‍ച്ചയില്‍ ഒരു ലക്ഷത്തിലധികം രൂപ വില മതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്നാണ് പരാതി. കാമറയും വസ്ത്രങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് വിരുദാചലം സ്വദേശിയായ ധനുഷ്​ എന്ന 19 കാരൻ ഏതാനും മാസങ്ങളായി നിക്കിയുടെ ഫ്‌ളാറ്റില്‍ ജോലി ചെയ്യുന്നുണ്ട്​. ഇയാളെ തിരുപ്പൂരില്‍ നിന്നാണ് പൊലീസ്​ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഫ്‌ളാറ്റില്‍ നിന്ന് സാധനങ്ങളും ബാഗുമായി കടക്കാന്‍ ശ്രമിച്ചത് നടി കണ്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. അതേസമയം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് നിക്കി ഗല്‍റാണി അറിയിച്ചതായി പൊലീസ് പറഞ്ഞു.

Tags:    
News Summary - Nikki Galrani’s 19-year-old House Help Arrested For Stealing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.