രാഷ്ട്രീയത്തിലേക്ക് കടന്നു വരില്ലെന്ന് ബോളിവുഡ് താരം പരിനീതി ചോപ്ര. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹത്തിന് ശേഷം നടിയുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ രാഷ്ട്രീയ പ്രവേശനം ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണെന്നും ശരിയായ പങ്കാളിയോടൊപ്പമാണെങ്കില്‍ വിവാഹജീവിതമാണ് ഏറ്റവും മികച്ചതെന്നും പരിനീതി പറഞ്ഞു.
' എനിക്ക് രാഷ്ട്രീയത്തെക്കുറിച്ചോ അദ്ദേഹത്തിന് ബോളിവുഡിനെക്കുറിച്ചോ ഒന്നും അറിയില്ല. ഇതാണ് ഞങ്ങളുടെ വിവാഹജീവിതത്തിന്റെ രഹസ്യം. എന്റെ രാഷ്ട്രീയ പ്രവേശനം നിങ്ങളൊരിക്കലും കാണാൻ സാധ്യതയില്ല. ഞങ്ങൾ രണ്ടുപേരും ജനങ്ങളുമായി വളരെ അടുത്തു നിൽക്കുന്നവരാണെങ്കിലും, നാടിന്റെ നാനഭാഗത്തുനിന്നും ഇത്രയധികം സ്നേഹം ലഭിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. കൂടാതെ നിങ്ങളുടെത് ശരിയായ ജീവിത പങ്കാളിയാണെങ്കിൽ വിവാഹജീവിതമാണ് ഏറ്റവും മികച്ചതെന്നാണ് എനിക്ക് തോന്നുന്നു.
വിവാഹത്തിന് ശേഷമുളള ജീവിതത്തെക്കുറിച്ചും നടി അഭിമുഖത്തിൽ പറഞ്ഞു. ശരിയായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലി തിരക്കായതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയില്ലെന്ന് അഭിമാനത്തോടെ സംസാരിക്കുന്നവരെ നമ്മുടെ രാജ്യത്ത് കാണാറുണ്ട്. അവർ ഏറെ അഭിമാനത്തോടെയാണ് ഇത് പറയുന്നത്. പക്ഷേ വ്യക്തിപരമായി പറയുകയാണെങ്കിൽ , ജീവിതം ജീവിക്കാനുള്ള ശരിയായ മാർഗമാണ് ഇതെന്ന് ഞാൻ കരുതുന്നില്ല. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ സുഹൃത്തുക്കളെ കാണാനും അവധി ദിനങ്ങൾ ആഘോഷിക്കാനും ഇഷ്ടപ്പെടുന്നു. എനിക്ക് 85- 90 വയസാകുമ്പോൾ, കഴിഞ്ഞ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ശരിയായ രീതിയില്‍ ജീവിതം ആസ്വദിച്ചെന്ന് എനിക്ക് തന്നെ തോന്നണം'- നടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു നടി പരിനീതി ചോപ്രയുടേയും രാഘവ് ഛദ്ദയുടേയും വിവാഹം.രാജസ്ഥാനിലെ ഉദയ്പുരില്‍വെച്ചായിരുന്ന താരവിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.