ചെന്നൈ: പ്രശസ്ത നൃത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. 52 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ജയരാജ് എന്നാണ് യഥാർഥ പേര്.
പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ് സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. 1996ൽ പുറത്തിറങ്ങിയ കാതൽദേശം ആണ് ആദ്യ സിനിമ. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായി. ചിത്രത്തിലെ 'മുസ്തഫ', 'കല്ലൂരി സാലൈ' എന്നീ ഗാനങ്ങൾ കൂൾ ജയന്തിനും പ്രശസ്തി നേടിക്കൊടുത്തു.
തമിഴും മലയാളവുമടക്കം വിവിധ ഭാഷകളിലായി 800ലധികം ചിത്രങ്ങൾക്ക് ചുവടുകൾ ഒരുക്കി. 'കോഴി രാജ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാൽവെച്ചു. സിനിമ രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.