നടൻ പ്രഭാസിന് വീണ്ടും സർജറി‍‍? ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

 കാൽമുട്ട് വേദനയെ തുടർന്ന് നടൻ പ്രഭാസിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ്  വിവരം. 

കഴിഞ്ഞ കുറച്ചു നാളുകളായി കാൽമുട്ട് വേദനയെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. അടുത്തിടെ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നടൻ സർജറിക്ക് വിധേയനായി. എന്നാൽ വേദനക്ക് ശമനമില്ലാത്തതിനെ തുടർന്നാണ് നടൻ വീണ്ടും ചികിത്സ തേടിയതെന്നാണ് വിവരം.  ശസ്ത്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നടന് രോഗശാന്തി നേർന്ന് ആരാധകർ എത്തിയിട്ടുണ്ട്.

സലാറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പ്രഭാസ് ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജാണ് മറ്റൊരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. 2023 ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.

'രാജസാബ്', 'കൽക്കി 2898 എഡി' എന്നിവ‍യാണ് ഇനി പുറത്തിറങ്ങാനുള്ള പ്രഭാസ് ചിത്രം. ഒരു കോമഡി ഹൊറർ ചിത്രമാണ് 'രാജസാബ്'. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനനും നീതി അഗർവാളുമാണ് നായികമാർ. 'കൽക്കി 2898 എഡി'യിൽ അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽ ഹാസൻ എന്നിങ്ങനെ വൻതാരനിരാണ് അണിനിരക്കുന്നത്.

Tags:    
News Summary - Prabhas getting hospitalised again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.