അമിതാഭ് ബച്ചൻ ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സലാറിലെ കഥാപാത്രങ്ങൾ ഒരുക്കിയതെന്ന് സംവിധായകൻ പ്രശാന്ത് നീൽ. എന്റെ സിനിമയിലെ നായകൻമാർ കൊടുംവില്ലനാകേണ്ട വിധത്തിലാണ് തിരക്കഥ ഒരുക്കുന്നതെന്നും എല്ലാ സിനിമകളിലും അതൊരു നിയമമായി പാലിക്കാറുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏതെങ്കിലും ചിത്രങ്ങൾ പ്രചോദനമായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'അമിതാഭ് ബച്ചൻ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. പക്ഷേ എന്റെ നായകൻ ഏറ്റവും വലിയ വില്ലനാകേണ്ട വിധത്തിലാണ് ഞാൻ എഴുതുന്നത്. അത് ഒരു നിയമമായി പാലിക്കാറുണ്ട്. അതൊരുപക്ഷെ സിനിമകളിൽ പ്രതിഫലിക്കുന്നുമുണ്ടാകും. എന്റെ സിനിമകളായ കെ.ജി.എഫിലേയും സാലാറിലേയും കഥപാത്രങ്ങൾ തമ്മിൽ സാമ്യതയുണ്ട്. എന്റെ നായകന്മാരാണ് ഏറ്റവും വലിയ വില്ലന്മാരായി മാറുന്നത്- പ്രശാന്ത് പറഞ്ഞു.
കെ.ജി. എഫിന്റെ വൻ വിജയത്തിന് ശേഷം പുറത്തെത്തിയ പ്രശാന്ത് നീൽ ചിത്രമാണ് സലാർ. ഡിസംബർ 22ന് തിയറ്ററുകളിലെത്തിയ സലാർ 600 കോടിയാണ് ഒമ്പത് ദിവസംകൊണ്ട് നേടിയിരിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവൂ, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.