'എന്റെ ശീലം'; യോഗിയുടെ കാൽ തൊട്ട് വന്ദിച്ചതിന്റെ കാരണം പറഞ്ഞ് രജനി

 ത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് നടൻ രജനികാന്ത് . ചെന്നൈയിൽ മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതലെയുള്ള ശീലമാണെന്നും അതാണ് താൻ ചെയ്തതെന്നും രജനി വ്യക്തമാക്കി.

'യോഗിമാരുടെയും സന്ന്യസിമാരുടെയും കാൽതൊട്ട് അനുഗ്രഹം വാങ്ങുന്നത് ചെറുപ്പം മുതലെയുള്ള എന്റെ ശീലമാണ്. അത് പ്രായത്തിന് താഴെയുള്ള ആളാണെങ്കിൽ പോലും. അത് മാത്രമാണ് ഞാൻ ഇപ്പോഴും ചെയ്തത്'- രജനികാന്ത് പറഞ്ഞു.

യോഗിയുടെ കാൽ തൊട്ട് വണങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടനെതിരെ രൂക്ഷവിമർശനം ഉയർന്നത്. സിനിമയിലെ സൂപ്പർ നായകൻ ജീവിതത്തിൽ ചെയ്തത്  ഒട്ടും ശരിയായില്ലെന്നും ഇതിലൂടെ തമിഴ് ജനതയെയാണ് നടൻ അപമാനിച്ചതെന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞു.

ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത 'ജയിലർ' ഇതിനോടകം 500 കോടി സ്വന്തമാക്കി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. റിട്ടയേര്‍ഡ് ജയിലറായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെയാണ് രജനി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വിനായകനാണ് വില്ലൻ.കാമിയോ റോളിലെത്തിയ മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരും ചിത്രത്തിലുണ്ട്. രമ്യ കൃഷ്ണന്‍, വസന്ത് രവി, സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ .

Tags:    
News Summary - Rajinikanth breaks silence for touching UP CM Yogi Adityanath's feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.