രജനികാന്ത് ചിത്രം ജയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. രജനിക്കൊപ്പം മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും തിയറ്ററുകളിൽ കൈയടി നേടുന്നുണ്ട്. കൂടാതെ രജനിയുടെ വില്ലനായ വർമയേയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വിനായകന്റെ കഥാപത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത ജയിലർ 100 കോടി ക്ലബിൽ ഇടംപിടിച്ചിട്ടുണ്ട്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ടാണ് ആഗോളതലത്തിൽ 100 കോടി നേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഓപ്പണിങ് കളക്ഷൻ 26 കോടിയാണ് . കേരളത്തിൽ നിന്ന് 5.85 കോടിയും 11.85 കോടി കർണാടകയിൽ നിന്നും ജയിലർ ഇതിനോടകം സമാഹരിച്ചിട്ടുണ്ട്. 12 കോടിയാണ് തെലുങ്കിലെ കളക്ഷൻ. സൗത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ജയിലറിന് കഴിഞ്ഞിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
2023 ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡും രജനിയുടെ ജയിലർ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. തുനിവ്’ 24. 59 കോടി, ‘പൊന്നിയിന്‍ സെല്‍വന്‍’ 21 കോടി, ‘വാരിസ് 19.43 കോടി എന്നിവയാണ് 2023 ൽ ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ ചിത്രങ്ങൾ.
മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരെ കൂടാതെ വൻ താരനിരയാണ് രജനിക്കൊപ്പം ജയിലറിൽ എത്തിയിരിക്കുന്നത്. രമ്യ കൃഷ്ണന്‍, വസന്ത രവി,സുനില്‍, കിഷോര്‍, തമന്ന, ജി മാരിമുത്ത് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങള്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.