രഞ്ജി പണിക്കർക്ക് വിലക്കില്ല; ചിത്രം 'സെക്ഷൻ 306 ഐപിസി' എട്ടിന് തിയറ്ററുകളിലേക്ക്

കൊച്ചി :ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന തിറ കലാരൂപത്തെ പ്രമേയമാക്കിയുള്ള സെക്ഷൻ 306 ഐപിസി എന്ന ചിത്രം  ഏപ്രിൽ എട്ടിന് 70 ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്ന നടനും സംവിധായകനുമായ രഞ്ജിപണിക്കരുടെ വിതരണ കമ്പനിയുമായുള്ള തർക്കം മൂലം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് രഞ്ജിപണിക്കർ സഹകരിക്കുന്ന ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രൊഡ്യൂസഴ്സ് അസോസിയേഷനും മറ്റും നടത്തിയ ഇടപെടലിനെത്തുടർന്നുമാണ് പ്രശ്നത്തിന് പരിഹാരമായതെന്നും അതിനാൽ മുൻകൂട്ടി നിശ്ചയിച്ച  ഏപ്രിൽ എട്ടിന് തന്നെ ചിത്രം റിലീസ് ചെയ്യാൻ കഴിയുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീജിത്ത് വർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംവിധായകൻ ശ്രീനാഥ് ശിവ, നടൻ രാഹുൽ മാധവ് , ജയശ്രീ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Renji Panicker Not Banned From Malayalam Flim Industry Section 306 Ipc Movie Will be Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.