ജെ.സി.ബി കാണുവാൻ വരെ ആളുകൾ കൂടും, ഇതെല്ലാം പ്രമോഷൻ ടെക്നിക്കാണ്..; പുഷ്പ 2 ട്രെയിലർ ലോഞ്ചിനെ കുറിച്ച് നടൻ സിദ്ധാർഥ്

ഇന്ത്യയൊട്ടാകെ ഏറെ ചർച്ചയായ, ആഘോഷിക്കുന്ന ചിത്രമാണ് പുഷ്പ ദി റൂൾ. ആദ്യ ഭാഗമായ പുഷ്പ ദി റൈസ് എന്ന ചിത്രം ഇന്ത്യയൊട്ടാകെ ബ്ലോക്ക്ബസ്റ്ററായിരുന്നു. അല്ലു അർജുൻ നായകനായെത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തിലെത്തുന്നത്.

രണ്ടാം ഭാഗത്തെയും ആഘോഷത്തോടെയാണ് സിനിമാപ്രേമികൾ വരവേൽക്കുന്നത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയ്‍ലർ വൻ ജനക്കൂട്ടത്തിൽ ബിഹാറിൽ വെച്ച് ലോഞ്ച് ചെയ്തിരുന്നു. ലോഞ്ചിനെത്തിയ ഈ ആൾക്കൂട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമാ നടനായ സിദ്ധാർഥ്. നമ്മുടെ നാട്ടില്‍ ഒരു ജെ സി ബി കൊണ്ടുവന്ന് നിര്‍ത്തിയാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ കൂടും. അതുപോലെ തന്നെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പട്നയില്‍ ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ തനിക്കും തോന്നിയുള്ളൂ എന്നാണ് സിദ്ധാർഥ് പറഞ്ഞത്.

‘ബിഹാറില്‍ വലിയ ആള്‍ക്കൂട്ടം വന്നതില്‍ എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. നമ്മുടെ നാട്ടില്‍ ഒരു ജെ സി ബി കൊണ്ടുവന്ന് നിര്‍ത്തിയാല്‍ തന്നെ അത് കാണാന്‍ ആളുകള്‍ കൂടും. അതുപോലെ തന്നെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പാട്‌നയില്‍ ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ എനിക്കും തോന്നിയുള്ളൂ. അതൊരു മാര്‍ക്കറ്റിങ് ടൂളാണ്. വലിയ ഗ്രൗണ്ടും തിരക്ക് മാനേജ് ചെയ്യാന്‍ ആളുകളും ഉള്ളതുകൊണ്ട് അത് നടന്നു. അവരുടെ കൈയില്‍ പാട്ടുകളും സിനിമയുമുണ്ടായിരുന്നത് കൊണ്ടാണ് അത്ര വലിയ ആള്‍ക്കൂട്ടം.

വലിയ ആള്‍ക്കൂട്ടങ്ങള്‍ വിജയത്തിനെ സൂചിപ്പിക്കുമെങ്കില്‍ നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്നേനെ. ഞങ്ങളുടെ കാലത്ത് ക്വാര്‍ട്ടറിനും ബിരിയാണിക്കും ചേരുന്ന കൂട്ടം എന്ന വിളിപ്പേരുണ്ട്. എവിടെ കൂടുതല്‍ കൈയടിയുണ്ടോ അവിടെ രാജാവാകുമെന്ന ചിന്തയുണ്ട്. ഇന്നത്തെ കാലത്ത് കൈയടി കിട്ടാന്‍ വളരെ എളുപ്പമാണ്,’ സിദ്ധാർഥ് പറഞ്ഞു.

അതേസമയം ആദ്യ രണ്ട് ദിനം കളക്ഷൻ റെക്കോഡുമായാണ് പുഷ്പ മുന്നേറുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്ത്സ പണം വാരിയ ചിത്രമായി പുഷ്പ ദി റൂൾ മാറി.

Tags:    
News Summary - sidharth says big crowd doesnt matter and says it can be bought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.