ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തിയ 'പൊന്നിയിൻ സെൽവൻ 2' ന് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ചിത്രം പുറത്ത് ഇറങ്ങി 11 ദിവസം പിന്നിടുമ്പോൾ 300 കോടിയാണ് കളക്ഷൻ ഇനത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.
'പൊന്നിയിൻ സെൽവൻ 2' പുതിയ റെക്കോർഡുകൾ സ്വന്തമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ചിത്രത്തിൽ തൃഷയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച കൊച്ചു കുന്ദവൈ ആണ്. ആദിത്യ കരികാലന്റേയും നന്ദിനിയുടേയും കുട്ടിക്കാലത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് രണ്ടാം ഭാഗം കഥ പറഞ്ഞത്. സാറ അർജുനായിരുന്നു ഐശ്വര്യ റായിയുടെ കഥാപാത്രമായ നന്ദിനിയെ അവതരിപ്പിച്ചത്. കുന്ദവൈയായി എത്തിയത് താരങ്ങളായ കവിത ഭാരതിയുടെയും കന്യയുടെയും മകൾ നിലയാണ്. താരങ്ങൾ തന്നെയാണ് മകളുടെ ചുവടുവെപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ സിനിമയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് കവിത ഭാരതി. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കന്യ.
ചോള സാമ്രാജ്യത്തിന്റെ കഥ പറയുന്ന പൊന്നിയിൻ സെൽവനിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് അണിനിരന്നത്. വിക്രം, തൃഷ, ഐശ്വര്യ റായ്, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ് ഖാൻ, , ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല എന്നിവാരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
മണിരത്നം, കുമരവേല്‍, ജയമോഹന്‍ (സംഭാഷണം) എന്നിവര്‍ ചേര്‍ന്നാണ് പൊന്നിയിൻ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാമറ -രവി വര്‍മ്മന്‍, ചിത്രസന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, സംഗീതം എ ആര്‍ റഹ്മാന്‍. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.