കോൺടാക്ട് ലെൻസ് ഉപയോഗിച്ച് കണ്ണിന് പരിക്കേറ്റു; വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് താരം

കോൺടാക്ട് ലെൻസ് ഉപയോഗിച്ച് കണ്ണിന് പരിക്കേറ്റതായി ഹിന്ദി ടെലിവിഷൻ താരം ജാസ്മിൻ ഭാസിൻ. കോർണിയക്കാണ് പരിക്കേറ്റതെന്നും വേദന കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും താരം പറഞ്ഞു. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും  കൂട്ടിച്ചേർത്തു.

'ഒരു പരിപാടിക്ക് വേണ്ടിയാണ് ലെൻസ് ഉപയോഗിച്ചത്. ലെൻസ് വെച്ചപ്പോൾ തന്നെ കണ്ണിന് വേദന തോന്നിയിരുന്നു. എന്നാൽ അത് കാര്യമാക്കിയില്ല. വേദന അവഗണിച്ച് പരിപാടിക്ക് പങ്കെടുത്തു.  വേദന കൂടുതൽ വഷളായി. കാഴ്ച മങ്ങി വന്നു. ഒന്നും കാണാൻ കഴിയാതെയായി.

അന്ന് രാത്രിതന്നെ നേത്രരോഗ വിദഗ്ധനെ കണ്ടു. അദ്ദേഹമാണ് കോർണിയക്ക് പരിക്കേറ്റത് കണ്ടെത്തിയത്. നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പക്ഷെഅതുവരെ കണ്ണുകൾ നല്ലതുപോലെ സൂക്ഷിക്കണം. കാഴ്ച മങ്ങിയിരിക്കുന്നതുകൊണ്ട് അത് എനിക്കത്ര എളുപ്പമല്ല. വേദന കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല'- ജാസ്മിൻ പറഞ്ഞു

Tags:    
News Summary - TV actor Jasmin Bhasin unable to 'see and sleep' as her corneas get damaged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.