തന്റെ പ്രിയപ്പെട്ട നാനിക്കൊപ്പം ആനന്ദ് ;അംബാനി കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ച് ലളിത ഡിസിൽവ

ലോകം കണ്ട ഏറ്റവും വമ്പൻ വിവാഹമായിരുന്നു ആനന്ദ് അംബാനിയുടേത്. മാർച്ചിൽ ആരംഭിച്ച ആഘോഷം ജൂലൈ 12 നാണ് അവസാനിച്ചത്. വിവാഹവും വിവാഹാഘോഷങ്ങളും കഴിഞ്ഞെങ്കിലും കല്യാണ വിശേഷങ്ങളും ചർച്ചകളും ഇപ്പോഴും സോഷ്യൽമീഡിയയിൽ തകൃതിയായി നടക്കുകയാണ്.

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളും ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ആനന്ദ്- രാധിക വിവാഹത്തിന് എത്തിയിരുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് അംബാനി വിവാഹത്തിനെത്തിയ ഒരു അതിഥിയെക്കുറിച്ചാണ്. കരീന- സെയ്ഫ് ദമ്പതികളുടെ മക്കളായ തൈമൂറിന്റേയും ജെഹന്റേയും നാനിയായിരുന്ന ലളിത ഡിസിൽവ അംബാനി വിവാഹത്തിനെത്തിയിരുന്നു. നടൻ രാം ചരണിനും ഭാര്യ ഉപാസനക്കുമൊപ്പമാണ് എത്തിയത്.

സോഷ്യൽ മീഡിയയിൽ നാനിയും അംബാനി കുടുംബവുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ ആനന്ദുമായുള്ള ബന്ധം വെളിപ്പെടുത്തുകയാണ് ലളിത ഡിസിൽവ. വർഷങ്ങളായി അംബാനി കുടുംബവുമായി ബന്ധമുണ്ടെന്നും ആനന്ദിന്റെ നാനിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും ലളിത വ്യക്തമാക്കി. അംബാനി കുടുംബത്തിൽ നിന്നാണ് പീഡിയാട്രിക് നഴ്‌സായുള്ള തന്റെ കരിയർ ആരംഭിച്ചതെന്നും താൻ വളർത്തിയ കുട്ടിയാണ് ആനന്ദെന്നും ലളിത പറഞ്ഞു.

'അംബാനി കുടുംബത്തിൽ നിന്നാണ് പീഡിയാട്രിക് നഴ്‌സായുള്ള കരിയർ ആരംഭിച്ചത്. ഞാൻ പരിപാലിക്കാൻ തുടങ്ങിയ ആദ്യത്തെ കുട്ടിയാണ് ആനന്ദ്. വളരെ നല്ല കുട്ടിയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. 11 വർഷം ഞാൻ അംബാനി കുടുംബത്തിനൊപ്പമുണ്ടായിരുന്നു. ആനന്ദിന്റെ മാത്രമല്ല, ഇഷയുടേയും ആകാശിന്റേയും നാനിയായിരുന്നു. ഇത്രയും വർഷം കഴിഞ്ഞിട്ടും അംബാനിമാർ എന്നെ മറന്നിട്ടല്ല. ഇപ്പോഴും നല്ല ബന്ധമാണുള്ളത്. ഇഷ‍യുടേയും ആകാശിന്റേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പക്ഷേ,  പങ്കെടുക്കാനായില്ല. അന്ന് കരീന- സെയ്ഫ് ദമ്പതികളുടെ മകൻ തൈമൂറിനൊപ്പമായിരുന്നു. ഇത്തവണ, രാം ചരൺ സാറിന്റെയും ഉപാസന ജിയുടെയും സഹായത്താൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു'-ലളിത ഡിസിൽവ പറഞ്ഞു.

ആനന്ദ് അംബാനിക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് ഒരു പഴയ ചിത്രം ലളിത ഡിസിൽവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ രാം ചരണിന്‍റെയും ഉപാസന കാമിനേനിയുടെയും മകൾ ക്ലിൻ കാരയുടെ നാനിയാണ്  ലളിത ഡിസിൽവ.

Tags:    
News Summary - Lalita Dsilva, nurse to Ambanis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.