വരുൺ ധവാനൊപ്പം ഉർവശിയുടെ മകൾ;ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് താരപുത്രി

  ബോളിവുഡ് താരം വരുൺ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരങ്ങളായ ഉർവശിയുടേയും മനോജ്. കെ. ജയന്റേയും മകൾ കുഞ്ഞാറ്റ. താരപുത്രി പിറന്നാൾ ആഘോഷിക്കാനായി കൊച്ചി മാരിയറ്റ് ഹോട്ടലിൽ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വരുൺ ധവാനേയും സുഹൃത്തുക്കളേയും കണ്ടത്. നടനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

' സ്വപ്നതുല്യമായ രീതിയിൽ പിറന്നാൾ ആഘോഷിക്കാൻ അവസരം ഒരുക്കിയതിന് ദൈവത്തിന് നന്ദി. ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ ജന്മദിന സമ്മാനം'- എന്നായിരുന്നു കുറിപ്പ്.

തേജ ലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർഥ പേര്. വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്.  അവധിക്കായി  താരപുത്രി നാട്ടിലെത്തിയതാണ്.  മനോജ് കെ. ജയനും ഉർവശിയും വേർപിരിഞ്ഞെങ്കിലും ഇരുവരും ഒരുമിച്ചാണ്  മകളുടെ കാര്യങ്ങൾ നോക്കുന്നത്.


Tags:    
News Summary - Urvashi's Daughter Kunjatta Shares Pic With Bollywood Actor Varun Dhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT