സസ്പെൻസുമായി 'വാലാട്ടി' ചിത്രം; വിഡിയോ പുറത്ത്

ലയാളത്തിലെ ആദ്യ പരീക്ഷണ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന വാലാട്ടി യുടെ ടീസർ പുറത്ത്. നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ പതിനൊന്നു നായ്ക്കുട്ടികളും ഒരു പൂവനുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഇതിലെ പതിനൊന്നു നായ്ക്കുട്ടികൾക്കും പൂവൻ കോഴിക്കും ശബ്ദം നൽകിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങളാണ്. എന്നാൽ ഇത് സസ്പെൻസാക്കിവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

വിഷ്ണു ആണ്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് അയൂബ് ഖാൻ. കുട്ടികൾക്കും സ്ത്രീകൾക്കും ഏറെ അനുയോജ്യമായ മധ്യ വേനൽ അവധിക്കാലത്ത് ഈ ചിത്രം പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു.

Full View


Tags:    
News Summary - Valatty Tale of Tails Movie Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.