ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹമോചനം ബോളിവുഡിൽ ചൂടേറിയ ചർച്ചാ വിഷയമാവുകയാണ്. താരങ്ങൾ വേർപിരിയുന്നുതായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ബച്ചൻ കുടുംബത്തിലെ ആഘോഷങ്ങളിൽ നിന്ന് ഐശ്വര്യ വിട്ടുനിൽക്കുന്നത് ചൂണ്ടികാണിച്ചാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് താരങ്ങളോ ബച്ചൻ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ഐശ്വര്യ റായി- അഭിഷേക് ബച്ചൻ വിവാഹമോചനം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. പാക് മാധ്യമപ്രവർത്തകനും വിവാദ ചലച്ചിത്ര നിരൂപകനുമായ ഉമൈർ സന്ദുവാണ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ വേർപിരിഞ്ഞതായി അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമായി ബന്ധം വേർപിരിഞ്ഞെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ ഉമൈർ സന്ദുവിന്റെ വാക്കുകൾ വിശ്വസിക്കാൻ ആരാധകർ തയാറായിട്ടില്ല. രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. ഇത്തരത്തിലുള്ള വ്യാജ വിവരങ്ങൾ പടച്ചുവിടുന്ന ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആരാധകർ പറയുന്നത്. ഇതിന് മുമ്പ് നടി സെലീന ജെയ്റ്റ്ലി, കൃതി സനോൺ, പൂജ ഹെഗ്‌ഡെ തുടങ്ങിയവർക്കെതിരെ വ്യാജവാർത്തയുമായി ഇയാൾ എത്തിയിരുന്നു.
ഐശ്വര്യ റായി സൂപ്പർതാരമായി ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അഭിഷേക് ബച്ചനുമായുള്ള വിവാഹം. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം മകൾ ആരാധ്യ ജനിച്ചതിന് ശേഷമാണ് കാമറക്ക് മുന്നിൽ മടങ്ങിയെത്തിയത്. ചുരുക്കം സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 2 ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മണിരത്നം ചിത്രത്തിൽ നന്ദിനി, ഉമൈറാണി എന്നിങ്ങനെ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ മികച്ച വിജയം നേടിയിരുന്നു. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ റായ് അഭിനയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.