ആസ്തി 800 കോടി ഡോളർ; ലോകത്തിലെ ഏറ്റവും സമ്പന്നയായ നായിക, എന്നാൽ ഒറ്റ ഹിറ്റ് ചിത്രം പോലും അക്കൗണ്ടിൽ ഇല്ല

ലോകത്തിലെ ഏറ്റവും സമ്പന്നനായ നടൻ ടെയ്‍ലർ പെറിയാണ്. ഏതാണ്ട് 140 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. സമ്പന്നനായ നടൻ ഇദ്ദേഹമാണെങ്കിൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ നടി ആരായിരിക്കും എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. അമേരിക്കൻ നടിയും പിന്നീട് സ്വയംസംരംഭകയുമായി മാറിയ ജാമി ഗെർട്സ് ആണത്.

കരിയറിൽ ഹിറ്റായ ഒറ്റച്ചിത്രം പോലുമില്ലെങ്കിലും അനേകം തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യമുണ്ട് ഇവർക്ക്. ഇവരുടെ ആസ്തി 800 കോടി ഡോളർ വരും(ഏതാണ്ട് 66,000 കോടി രൂപ).

സെലീന ഗോമസ്, ടെയ്‍ലർ സ്വിഫ്റ്റ്, റിഹന്ന എന്നിവരാണ് സമ്പന്നരായ നടിമാരുടെ പട്ടികയിൽ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഹുറൂൺ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിൽ ആദ്യ അഞ്ചുപേരിൽ മഡോണയും ഇടംപിടിച്ചിട്ടുണ്ട്. സമ്പന്ന പട്ടികയിൽ ഇടം നേടിയ

അഞ്ച്പേരും അഭിനയം വഴി മാത്രമല്ല, മറ്റ് മേഖലകളിൽ കൂടി ചുവടുവെച്ചാണ് ആസ്തി വർധിപ്പിച്ചത്. ജാമി ഗെർടസ് ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, മറ്റുള്ളവർ സംഗീതത്തിലും മേയ്ക്കപ്പ് ബ്രാൻഡുകളിലും തിളങ്ങി.

1965ൽ ചിക്കാഗോയിൽ ജനിച്ച ജാമി ഗെർടസ് 80കളിലാണ് സിനിമയിലെത്തിയത്. 1981ൽ പുറത്തിറങ്ങിയ എൻഡ്ലെസ് ലൗവ് ആയിരുന്നു ആദ്യ സിനിമ. 1989ൽ അമേരിക്കൻ ബില്യണയറും ബിസിനസുകാരനുമായ ടോണി റെസ്‍ലറെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും ഒരുമിച്ച് ബിസിനസ് സംരംഭം മുന്നോട്ടുകൊണ്ടുപോയി.

ഇന്ത്യയിൽ നിന്ന് ജൂഹി ചൗള മാത്രമാണ് ഹുറൂൺ റിച്ച് ലിസ്റ്റ് പുറത്തുവിട്ട സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയത്. 550 മില്യൺ ഡോളറാണ് ജൂഹിയുടെ ആസ്തി.

Tags:    
News Summary - World's richest actress has $8-billion wealth but no hit films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.