തന്റെ പിതാവിന്റെ പുനർജന്മമാണ് മകൻ അമിതാഭ് ബച്ചനെന്ന് വിശ്വസിച്ചു; ഹരിവംശ് റായ് ബച്ചന്റെ ഡയറിയുമായി ആമിർ ഖാൻ

നടൻ അമിതാഭ് ബച്ചന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു സംഭവം വെളിപ്പെടുത്തി നടൻ ആമിർ ഖാൻ.കോൻ ബനേഗാ ക്രോർപതി ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. ജനിച്ച ദിവസം ഓർമയുണ്ടോയെന്ന് അമിതാഭിനോട് ചോദിച്ചുകൊണ്ടാണ് ഈ സംഭവം ആമിർ വെളിപ്പെടുത്തുന്നത്.

അമിതാഭിന്റെ പിതാവ് ഹരിവംശ് റായ് ബച്ചൻ മകൻ തന്റെ അച്ഛന്റെ പുനർജന്മമാണെന്നാണ് വിശ്വസിച്ചിരുന്നത്. അമിതാഭിന്റെ ജനനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഡയറിയിൽ കൃത്യമായി എഴുതി സൂക്ഷിച്ചിരുന്നു. ഈ ഡയറി ആമിർ ഷോയിൽ വായിച്ചു.തനിക്കൊരു ആൺകുട്ടിയായിരിക്കും ജനിക്കുന്നതെന്ന് നേരത്തെ അദ്ദേഹത്തിന് തോന്നിയിരുന്നു. ഇത് അമിതാഭിന്റെ അമ്മയായ തേജ് ബച്ചനോട്  അദ്ദേഹം പറയുകയും ചെയ്തിരുന്നു.ആമിർ ഡയറി വായിക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ടാണ് ബച്ചൻ ഇതു കേട്ടിരുന്നത്

2003 ജനുവരി 18 ആണ് ഹരിവംശ് റായ് ബച്ചൻ അന്തരിച്ചത്. 95 വയസ്സായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. അമിതാഭ് പലപ്പോഴും കവിയായ പിതാവ് ഹരിവംശ റായ് ബച്ചനെക്കുറിച്ചുള്ള തന്‍റെ ഓർമ്മകളും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും വാചാലനാവാറുണ്ട്.

Tags:    
News Summary - Harivansh Rai Bachchan Believed Amitabh Was a Reincarnation of His Dad, Told Wife Teji: 'You Will...'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.