ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം; ദേശീയ പുരസ്കാരം സ്വീകരിച്ചതിന് ശേഷം നിത്യ മേനൻ

തുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമാണ് ദേശീയ പുരസ്കാരമെന്ന് നടി നിത്യ മേനൻ. ജീവിതത്തിലെ ഏറ്റവും സുപ്രധാന നിമിഷമാണെന്നും അത്ഭുതകരമായി തോന്നുവെന്നും പുരസ്കാരം സ്വീകരിച്ചതിന് ശേഷം പി.ടി.ഐയോട് പറഞ്ഞു. തന്റെ നേട്ടം സഹതാരങ്ങൾക്കും തിരുചിത്രമ്പലം ടീമിനും സമർപ്പിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

' ഒരു കലാകാരൻ എന്ന നിലയിൽ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണിത്. വളരെ അത്ഭുതകരമായി തോന്നുന്നു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി സിനിമയിലുണ്ട്. ഇതുവരെ ചെയ്ത എല്ലാ സിനിമകൾക്കുമുള്ള അംഗീകാരമായിട്ടാണ് പുരസ്കാരത്തെ കാണുന്നത്. അതുകൊണ്ട് സന്തോഷം മാത്രമാണ്. എന്റെ ഈ ദേശീയ പുരസ്കാരം തിരുചിത്രമ്പലം ടീം അംഗങ്ങൾക്കും സഹതാരങ്ങൾക്കും സമർപ്പിക്കുന്നു'- നിത്യ മേനൻ പറഞ്ഞു.

'തിരുചിത്രമ്പലം' എന്ന ചിത്രത്തിൽ ശോഭന എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിച്ചത്. ധനുഷ് ആയിരുന്നു നായകൻ.മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. പ്രകാശ് രാജ്, ഭാരതിരാജ, പ്രിയ ഭവാനി ശങ്കര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

Tags:    
News Summary - It feels wonderful, says Nithya Menon on receiving Best Actress National Award for Thiruchitrambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.