തുടക്കത്തിൽ ഫഹദിന്റെ കഥാപാത്രത്തിൽ ആശങ്കയുണ്ടായിരുന്നു; വളരെ വേഗം അതുമാറി- രജനികാന്ത്

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. രജനികാന്ത്, അമിതാഭ് ബച്ചൻ, റാണ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒക്ടോബർ10 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ചിത്രത്തിൽ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഫഹദിനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഫഹദിന്റേത് അസാധ്യമായ അഭിനയമാണെന്നു ഇതുപോലൊരു നാച്വറൽ ആർട്ടിസ്റ്റിനെ കണ്ടിട്ടില്ലെന്നും രജനി വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞു. തുടക്കത്തിൽ ഫഹദിന്റെ കഥാപാത്രത്തിൽ ആശയങ്കയുണ്ടായിരുന്നെന്നും അതിന് കാരണം അദ്ദേഹം തമിഴിൽ ചെയ്ത കഥാപാത്രങ്ങളാണെന്നും വളരെ പെട്ടെന്ന് തന്നെ അതുമാറിയെന്നും രജനി കൂട്ടിച്ചേർത്തു.

'വേട്ടയ്യനിൽ ഒരു എന്റർടെയ്നർ കഥാപാത്രത്തിലേക്കാണ് ഫഹദിനെ തീരുമാനിച്ചത്. താരങ്ങളെ തീരുമാനിക്കുന്നതിനെക്കുറിച്ച് എന്നോട് പറയേണ്ട ആവശ്യമല്ല.എന്നാൽ ഫഹദിന്റെ കാര്യം പറഞ്ഞു. അദ്ദേഹത്തെ ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവരണമെന്നും കഥക്ക് അത്രയധികം ആവശ്യമാണെന്നുമാണ് സിനിമയുടെ അണിയറപ്രവർത്തകർ എന്നോട് പറഞ്ഞത്. എന്നാൽ ആദ്യം ഇതുകേട്ടപ്പോൾ എനിക്ക് അദ്ഭുതമായിരുന്നു. കാരണം ഞാൻ അദ്ദേഹത്തിന്റേതായി കണ്ടിട്ടുള്ളത് വിക്രമും മാമന്നനുമാണ്. ഈ രണ്ട് ചിത്രങ്ങളിലും വളരെ സീരിയസായിട്ടുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആണെങ്കിൽ  എന്റര്‍ടെയ്‌നറായ ഒരു  ക്യാരക്ടറാണ്. ഇത് എങ്ങനെ ശരിയാകുമെന്ന് ഞാന്‍ ആലോചിച്ചു. ഫഹദിന്റെ അധികം സിനിമകളൊന്നും ഞാൻ കണ്ടിട്ടുമില്ല.

എന്റെ ആശങ്ക ഞാൻ അണിയറപ്രവർത്തകരോട് പങ്കുവെച്ചു. അവർ എന്നോട് പറഞ്ഞത് ' സാർ ഫഹദിന്റെ മലയാളം പടങ്ങൾ കാണണം. സൂപ്പർ ആർട്ടിസ്റ്റാണ്. പിന്നീട് എനിക്കും അത് മനസിലായി, അദ്ദേഹം വളരെ മികച്ച നടൻ ആണെന്ന്. ഇതുപോലൊരു നാച്വറൽ ആർട്ടിസ്റ്റിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല'- രജനി പറഞ്ഞു.

Tags:    
News Summary - Rajinikanth reveals being 'dumbfounded' when he heard about Fahadh Faasil's role in Vettaiyan; calls him a ‘natural artist’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.