കൊച്ചി: ചെക്ക് കേസിൽ സിനിമ നടൻ റിസബാവയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. എളമക്കര സ്വദേശി സാദിഖിന് കോടതി നിർദേശപ്രകാരം നൽകാനുണ്ടായിരുന്ന 11 ലക്ഷം രൂപ സമയപരിധി കഴിഞ്ഞിട്ടും നൽകാത്തതിനെത്തുടർന്നാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിസബാവയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിച്ച് വാറൻറ് പുറപ്പെടുവിച്ചത്.
2014 ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ സാദിഖിെൻറ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഈ പരിചയത്തിൽ റിസബാവ 11 ലക്ഷം രൂപ സാദിഖിൽനിന്ന് കടം വാങ്ങി. പലതവണ പണം ചോദിച്ചെങ്കിലും മടക്കി നൽകിയില്ല. ഒടുവിൽ റിസബാവ നൽകിയ ചെക്ക് മടങ്ങി. തുടർന്നാണ് സാദിഖ് കേസ് നൽകിയത്.
2018ൽ കോടതി റിസബാവയെ മൂന്ന് മാസം തടവിനും 11 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ 11 ലക്ഷം രൂപ പിഴ മാത്രമാക്കി കുറച്ചു. പണം നൽകാൻ ആറ് മാസത്തെ സാവകാശവും നൽകി. ഈ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റ് വാറൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.