ഇത് കളർ ആകും ഉറപ്പ്, പൊട്ടിച്ചിരിപ്പിക്കാനൊരു ഷോർട്ട് ഫിലിം; 'കളർ പടം' ടീസർ പുറത്ത്​

അശ്വിൻ ജോസും, മമിത ബൈജുവും അഭിനയിക്കുന്ന 'കളർ പടം' ഷോർട്ട് ഫിലിമിന്റെ ടീസർ പുറത്തുവന്നു. നഹാസ് ഹിദായത്ത് ആണ് സംവിധാനം. ബേസിൽ ജോസഫിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ആളാണ് നഹാസ് ഹിദായത്ത്. ക്യാമറ കൈകാര്യം ചെയ്​തിരിക്കുന്നത് വിഷ്​ണുപ്രസാദ് ആണ്.


മ്യൂസിക് - ജോയൽ ജോൺസ് , ലിറിക്‌സ് - ടിറ്റോ പി തങ്കച്ചൻ, എഡിറ്റർ - അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ്. വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്​. ബ്ലോക്‌ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമാണ സംരംഭം ആണ് കളർപടം. മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്​തിരിക്കുന്നു.

ചിത്രം അടുത്തയാഴ്ച്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുമെന്ന്​ പി ആർ ഒ ആതിര ദിൽജിത്ത് അറിയിച്ചു.

Full View

Tags:    
News Summary - colour padam short film teaser released in social media accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.