ഫലസ്തീന് ഐക്യദാർഢ്യം; അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി

ദോഹ: ഇസ്രായേലിന്റെ രൂക്ഷമായ ആ​ക്രമണത്തിൽ തകർന്ന ഗസ്സക്കും ഫലസ്തീനികൾക്കും ഐക്യദാർഢ്യമർപ്പിച്ച്, അടുത്ത മാസം നടക്കേണ്ടിയിരുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കാൻ തീരുമാനം. സംഘാടകരായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് നവംബർ എട്ട് മുതൽ 16 വരെ നിശ്ചയിച്ച ഫെസ്റ്റിവൽ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

‘ഈ ഘട്ടത്തിൽ നമ്മുടെ മേഖലയിലെ തന്നെ സഹോദരങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണ്. ഓരോ ദിവസവും നിരപരാധികളായ ഒരുപിടി മനുഷ്യർ കൊല്ലപ്പെടുന്നു. ഇത് ആഘോഷത്തിനുള്ള സമയമല്ല, ബോധപൂർവം പ്രവർത്തിക്കേണ്ട സമയമാണ്’ -ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.


ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ ഫലസ്തീനിയൻ ജീവിതങ്ങൾക്കും ശബ്ദങ്ങൾക്കും ഇടം നൽകൽ അജ്യാലിന്റെ പ്രവർത്തനത്തിൽ നിർണായകമാണ്. എന്നാൽ, ഈ സാഹചര്യത്തിൽ ഫലസ്തീന്റെ ശബ്ദം ലോകമെമ്പാടും മുഴക്കുകയാണ് ഞങ്ങൾ -പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Doha's Ajyal Film Festival cancelled in “solidarity” with Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.