ഗാട്ടാ ഗുസ്തി

ഡൽഹി ഗണേശ് ഘട്ടിലെ യമുന തീരത്തുനിന്നും മടങ്ങുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഗാട്ടാ ഗുസ്തി കാണുന്നത്. കളത്തില്‍ രണ്ടുപേർ തമ്മില്‍ വാശിയേറിയ ഗുസ്തിയിലാണ്. ഇരുണ്ട നിറത്തിലുള്ള മണ്ണ് ദേഹമാസകലം പിടിച്ചിരിക്കുന്നു. ആദ്യം മത്സരമാണെന്നു തെറ്റിദ്ധരിച്ചെങ്കിലും പരിശീലനമാണ്. കളത്തിന് പുറത്തുണ്ടായിരുന്ന മൂന്നാമതൊരാളാണ് ആ വിവരം പങ്കുവെച്ചത്. അദ്ദേഹം കളത്തിലേക്ക് ഇറങ്ങിയില്ലെങ്കിലും പുറത്തുനിന്നുള്ള കസർത്തുകളില്‍ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.

എതിരാളിയെ കീഴ്പ്പെടുത്തുക എന്നതില്‍ ഉപരി എത്രത്തോളം കളത്തില്‍ പിടിച്ചുനില്‍ക്കാം എന്ന പരിശീലനമാണ് നടന്നുകൊണ്ടിരിക്കുന്നത്. മുഖം മണ്ണില്‍ അമർത്തിപ്പിടിച്ചും കത്രികപ്പൂട്ടുകളിട്ടും, അഴിച്ചും പരിശീലനം പുരോഗമിക്കുകയാണ്. വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ഗാട്ടാ ഗുസ്തി ടൂർണമെന്റുകള്‍ ലക്ഷ്യം വെച്ചാണ് പരിശീലനം. 

Tags:    
News Summary - Gatta wrestling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.