ദുൽഖറിൻെറയും പൃഥിരാജിൻെറയും സ്ഥാപനങ്ങളിൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

കൊ​ച്ചി: സി​നി​മ നി​ര്‍​മാ​ണ ക​മ്പ​നി​ക​ളി​ല്‍ വീണ്ടും പ​രി​ശോ​ധ​നയുമായി ആ​ദാ​യ​നി​കു​തി വ​കു​പ്പ്. ന​ട​ന്മാ​രും നിർമ്മാതാക്കളുമായ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍, പൃ​ഥ്വി​രാ​ജ്, വി​ജ​യ് ബാ​ബു എ​ന്നി​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലാണ് ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉദ്യോഗസ്ഥർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കഴിഞ്ഞ ദിവസം സി​നി​മ നി​ർ​മാ​താ​ക്ക​ളാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍, ആ​ന്‍റോ ജോ​സ​ഫ്, ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രുടെ കമ്പനികളിലും ആ​ദാ​യ നി​കു​തി വ​കു​പ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ വ​രു​മാ​ന​ത്തി​ലും നി​ല​വി​ലെ ക​ണ​ക്കു​ക​ളി​ലും വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തിയിട്ടുണ്ട്. ​

ഈ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു​പേ​രോ​ടും രേ​ഖ​ക​ളു​മാ​യി നേ​രി​ട്ട് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശി​ച്ച​ത്.



Tags:    
News Summary - Inspection of the Income Tax Department at the establishments of Dulquar and Prithviraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.