ജയ്പൂർ: ഇന്ത്യയിലടക്കം ആരാധകർ ഏറെയാണ് സപാനിഷ് നെറ്റ്ഫ്ലിക്സ് ഷോ ആയ മണി ഹെയ്സ്റ്റിന്. അതിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ സെപ്റ്റംബർ മൂന്നിന് ഒ.ടി.ടി റിലീസ് ചെയ്യും. ആരാധകരെ മുൾമുനയിൽനിർത്തിയാണ് സീസൺ നാല് അവസാനിപ്പിച്ചിരുന്നത്.
പ്രഫസറും സംഘവും രക്ഷപ്പെടുമോ അല്ലെങ്കിൽ അന്വേഷണ സംഘത്തിന്റെ പിടിയിലാകുകയോ കൊല്ലപ്പെടുകയോ ചെയ്യുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. അവസാന സീസണിന്‍റെ ട്രെയിലറിനടക്കം വൻ സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. അതിനാൽ തന്നെ അഞ്ചാം സീസണായി കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോൾ സീരീസ് റിലീസ് ചെയ്യുന്ന സെപ്റ്റംബർ മൂന്നിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജയ്പൂർ ആസ്ഥാനമായ 'വെർവെ ലോജിക്' കമ്പനി. 'നെറ്റ്ഫ്ലിക്സ് ആൻഡ് ചിൽ ഹോളിഡേ' എന്നാണ് അവധി ദിനത്തിന് പേരു നൽകിയത്. ജീവനക്കാർക്ക് അന്നേ ദിവസത്തെ ടൈംടേബിളും കമ്പനി പുറത്തിറക്കി.
കോവിഡ് 19 മഹാമാരി കാലത്ത് ജീവനക്കാരുടെ കഠിനാധ്വാനത്തിന് നന്ദി രേഖപ്പെടുത്തിയായിരുന്നു സി.ഇ.ഒ അഭിഷേക് ജെയിനിന്‍റെ ട്വീറ്റ്. 'ഇടയ്ക്ക് ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല' എന്നും ജെയിനിന്‍റെ ട്വീറ്റിൽ പറയുന്നു.
ജീവനക്കാർ ഇടയ്ക്ക് അവധി നൽകുകയും രസകരമാക്കുന്നതും അവരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഇടയാക്കുമെന്നാണ് കമ്പനിയുടെ അഭിപ്രായം. പ്രഫസറിനും സംഘത്തിനോടും യാത്രപറയാൻ എല്ലാവരും തയാറായി ഇരിക്കാനും വെർവ് ലോജിക് പറയുന്നു.
കൂടാതെ സെപ്റ്റംബർ മൂന്നിലെ മണി ഹെയ്സ്റ്റ് കാണുകയെന്ന് ജോലി ഷെഡ്യൂളും കമ്പനി പുറത്തുവിട്ടു. ജീവനക്കാർക്ക് അവധി നൽകികൊണ്ടുള്ള ജെയിനിന്‍റെ നീക്കത്തിനെ അഭിനന്ദിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.