അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള അഭിനേത്രി മീരാ ജാസ്മിൻ സോഷ്യൽ മീഡിയയിലും സാന്നിധ്യം അറിയിക്കുന്നു. താന്‍ നായികയാകുന്ന മകള്‍ എന്ന ചിത്രത്തിലെ ഒരു സ്റ്റില്ലാണ് മീര തെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദീർഘകാലത്തെ ഇടവേളക്കുശേഷം മീര ജാസ്മിൻ നായികയായി മലയാളത്തിലേക്ക് തിരിച്ചുവരുന്ന സിനിമയാണ് മകൾ. ജയറാമും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകനായ സത്യൻ അന്തിക്കാടാണ് പുറത്തുവിട്ടത്.
സെൻട്രൽ പ്രൊഡക്ഷൻസ് നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ്. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം നിർവഹിക്കുന്ന ഗാനങ്ങൾക്ക് ഹരിനാരായണനാണ് വരികൾ എഴുതുന്നത്. രസതന്ത്രം, അച്ചുവിന്‍റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര അടക്കമുള്ള സത്യൻ അന്തിക്കാടിന്‍റെ ഹിറ്റ് ചിത്രങ്ങളിൽ മീര ജാസ്മിൻ വേഷമിട്ടിട്ടുണ്ട്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകൾ തിരിച്ചുവരവിൽ മീരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.