ബോക്സ്ഓഫിസ് പിടിച്ചുകുലുക്കി കൽക്കി; 11 ദിവസം കൊണ്ട് 900 കോടിയിൽ

ബോക്സോഫിസിൽ വമ്പൻ കുതിപ്പ് തുടർന്ന് പ്രഭാസ് ചിത്രം കൽക്കി 2898 എ.ഡി. റിലീസ് ചെയ്ത് 11 ദിവസത്തിനകം ആഗോള ബോക്സോഫിസിൽനിന്ന് 900 കോടി കലക്ഷൻ പിന്നിട്ടിരിക്കുകയാണ് സിനിമ. നിർമാതാക്കളായ വൈജയന്തി മൂവീസ് ആണ് ഈ വിവരം സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്ററിലൂടെ അറിയിച്ചത്. ഇന്ത്യയിൽനിന്ന് മാത്രം 500 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ജൂൺ 27ന് തിയറ്ററുകളിലെത്തിയ ചിത്രം കലക്ഷനിൽ പുതിയ റെക്കോഡ് കുറിക്കാനൊരുങ്ങുകയാണ്. ഇതുവരെ ചിത്രം 945 കോടി സ്വന്തമാക്കിയതായാണ് സൂചന. കേരള ബോക്സ് ഓഫിസിൽനിന്നും 24 കോടി ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 320 സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.

മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എ.ഡി 2898 വരെ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കി 2898 എ.ഡി. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പ്രഭാസിന് പുറമെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Tags:    
News Summary - 11 days since release; Kalki Crosses 900 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.