സിനിമ വിടുന്നുവെന്ന് പറഞ്ഞപ്പോഴുള്ള കുടുംബത്തിന്റെ പ്രതികരണം; 'കിരൺ അന്ന് എന്നോട് പറഞ്ഞത് ശരിയാണ്'

റെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ആമിർഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. 2022 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമായിരുന്നു നേരിട്ടത്. ലാൽ സിങ് ഛദ്ദക്ക് ശേഷം ആമിർ ബോളിവുഡിൽ നിന്ന് ഇടവേള എടുത്തിരുന്നു.ചിത്രത്തിന്റെ പരാജയം  നടനെ മാനസികമായി ഏറെ തളർത്തിയിരുന്നു.

തന്റെ സിനിമയിൽ നിന്നുള്ള ഇടവേള  കുടുംബാംഗങ്ങളെ ഏറെ ഞെട്ടിച്ചുവെന്നാണ്  ആമിർ ഖാൻ പറയുന്നത്.കുടുംബം അതിനെ എതിർത്തെന്നും തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും നടി റിയ ചക്രവർത്തിയുടെ പോഡ്കാസ്റ്റിൽ ആമിർ പറഞ്ഞു

'ഞാൻ മൂന്ന് വർഷം മുമ്പാണ് സിനിമ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളോട് പറഞ്ഞത്. അവർ ശരിക്കും ഞെട്ടി. സിനിമ വിട്ട് എങ്ങനെ ജീവിക്കാൻ പറ്റുമെന്നാണ് മക്കൾ എന്നോട് ചോദിച്ചത്. കഴിഞ്ഞ 30 വർഷമായി സിനിമയുടെ പിന്നാലെ ഭ്രാന്തമായി ഓടുന്ന എനിക്ക് ഒരിക്കലും സിനിമ ഉപേക്ഷിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

ഇതിന് ശേഷം ഞാൻ എന്റെ പ്രൊഡക്ഷൻ ടീമിനെ വിളിച്ചു. അതിൽ കിരൺ റാവുവും പങ്കാളിയാണ്. എനിക്ക് ഇനി പ്രൊഡക്ഷൻ കമ്പനിയുടെ ആവശ്യമില്ലെന്ന് പുറഞ്ഞു. കാരണം ഞാൻ ഇനി സിനിമ ചെയ്യുന്നില്ല. പക്ഷെ നിങ്ങൾ എല്ലാവരും പ്രൊഫഷണലാണ്. സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതിനാൽ  എന്നിൽ നിന്ന് കമ്പനി ഏറ്റെടുത്ത് നിങ്ങൾ സിനിമ ചെയ്യണമെന്ന് അവരോട് പറഞ്ഞു.എന്റെ വാക്കുകൾ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

 കിരൺ എന്റെ തീരുമാനത്തെ എതിർത്തു.'നിങ്ങൾക്ക് ഇപ്പോഴിത് മനസിലാകില്ല. സിനിമക്കായി ജനിച്ച ആളാണ് നിങ്ങൾ. സിനിമ ഉപേക്ഷിക്കുകയാണെങ്കിൽ, നിങ്ങൾ ജീവിതത്തെയും ലോകത്തെയും ഉപേക്ഷിക്കുകയാണെന്നാണ്  അർഥം. ഞങ്ങളും ആ ലോകത്തിന്‍റെ ഭാഗമാണ്, അതിനാൽ നിങ്ങൾ ഞങ്ങളെയും വിട്ടുപോകും'. വളരെ വൈകാരികമായിട്ടാണ് കിരൺ അന്ന് സംസാരിച്ചത്. കുടുംബത്തിനൊപ്പം കൂടെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞെങ്കിലും അത് അവൾ അംഗീകരിച്ചില്ല. പക്ഷേ കിരൺ പറഞ്ഞത് അന്നെനിക്ക് മനസിലായില്ല. പക്ഷെ അവൾ ശരിയായിരുന്നു'- ആമിർ ഖാൻ പറഞ്ഞു.

ഇടവേള അവസാനിപ്പിച്ച് ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് ആമിർ ഖാൻ.സിതാരെ സമീന്‍ പര്‍ ആണ് പുതിയ ചിത്രം.

Tags:    
News Summary - Aamir Khan on family's reaction when he shared he wants to quit films, ex-wife Kiran Rao said, ‘You’re leaving us all'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.