ബോളിവുഡിൽ പുത്തൻ ട്രെൻഡുകളും പുതിയ രീതികളും കൊണ്ടുവരുന്ന താരമാണ് ആമിർ ഖാൻ. 2000 ൽ ബോളിവുഡിൽ ആദ്യമായി പ്രൊഫിറ്റ് ഷെയറിങ് രീതി പരിചയപ്പെടുത്തിയത് ആമിർ ആയിരുന്നു. പിന്നീട് പല സൂപ്പർ താരങ്ങളും ഇതു നടപ്പിലാക്കി.
അഭിനയത്തിനെപ്പം നിർമാണത്തിലും ആമിർ സജീവമാണ്.ഇപ്പോഴിത നിർമാണ രംഗത്ത് മറ്റൊരു സുപ്രധാന ചുവടുവെപ്പ് നടത്താനൊരുങ്ങുകയാണ് നടൻ. ആമിർ ചിത്രങ്ങളുടെ ഡിജിറ്റൽ റൈറ്റ് മുൻകൂർ വിൽക്കില്ല. പിങ്ക് വില്ലയാണ് നടനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തിയറ്റർ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഒ.ടി.ടി റൈറ്റ് ലഭിച്ചാൽ മതിയെന്നാണ് നടന്റെ തീരുമാനം.
സിനിമ റിലീസിന് മുമ്പ് ഡിജിറ്റൽ റൈറ്റ് വിൽക്കാൻ ആമിറിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ട്. ആമിർ ചിത്രങ്ങൾ തിയറ്ററുകളിലെത്തിയതിന് ശേഷം മാത്രമായിരിക്കും ഒ.ടി.ടിക്ക് വിൽക്കുക. തന്റെ ചിത്രത്തിന് തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒ.ടി.ടിയില്‍ എത്തിച്ചാല്‍ മതിയെന്നാണ് ആമിറിന്‍റെ തീരുമാനം.
തിയറ്ററുകളിലെത്തി ആഴ്ചകൾക്ക് ശേഷമാണ് സിനിമകൾ ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ ഡിജിറ്റൽ അവകാശം റിലീസിന് മുമ്പ് തന്നെ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ സ്വന്തമാക്കാറുണ്ട്. ഇതിനൊരു മാറ്റം വരുത്താനാണ് ആമിറിന്റെ തീരുമാനം.
ഒരു നീണ്ട ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി എത്താൻ ഒരുങ്ങുകയാണ് ബോളിവുഡിന്റെ മിസ്റ്റർ പെർഫക്ട്.ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ലാപത ലേഡീസ് എന്ന ചിത്രം ബോക്സോഫീസില്‍ വലിയ പ്രകടനം നടത്തിയില്ലെങ്കിലും നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരുടെ ഇടയൽ ശ്രദ്ധിക്കപ്പെട്ടത്. ഭാഷ വ്യത്യാസമില്ലാതെ ലാപത ലേഡീസിന് കൈയടി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.