സെക്കന്‍ഡ് ഹാഫില്‍ ലാഗുള്ള ബ്ലോക്ക്ബസ്റ്ററാണ് തങ്ങളുടെതെന്ന് ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ. ആവേശം സിനിമയെക്കുറിച്ച് ധ്യാൻ പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി. ആ പറഞ്ഞത് വിമർശനമായി കരുതുന്നില്ലെന്നും ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടെന്ന് പലരും പറഞ്ഞുവെന്നും സംവിധായകൻ പറഞ്ഞു. തമ്മിൽ മത്സരമില്ലെന്നും കൂട്ടിച്ചേർത്തു. ആവേശം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഒരുപാട് ബ്ലോക്ക്ബസ്റ്റേഴ്‌സുള്ള വര്‍ഷമാണ് ഇത്. പക്ഷേ നമ്മുടെ ബ്ലോക്ക്ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടേത് സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉള്ള ബ്ലോക്ക്ബസ്റ്റര്‍ ആണ്. ധ്യാന്‍ ആ മൂഡില്‍ പറഞ്ഞതല്ല. ഒരു മത്സരത്തിന്റെ മൂഡൊന്നും അവർക്കില്ല. ഞാന്‍ വിനീതേട്ടനുമായൊക്കെ സംസാരിക്കാറുണ്ട്. ധ്യാൻ മാത്രമല്ല, സെക്കന്‍ഡ് ഹാഫില്‍ ലാഗ് എന്ന് പലരും പറഞ്ഞിരുന്നു. വിമര്‍ശനങ്ങള്‍ നല്ലതാണ്. കാരണം നമുക്ക് അറിയണമല്ലോ ആളുകള്‍ പറയുന്നത് എന്താണെന്ന്. നമ്മള്‍ ഒളിച്ചുവച്ചിട്ട് കാര്യമൊന്നുമില്ല'- ജിത്തു മാധവൻ പറഞ്ഞു.
ഏപ്രിൽ 11 ആണ് ആവേശവും വർഷങ്ങൾക്ക് ശേഷവും തിയറ്ററുകളിലെത്തിയത്. 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയുടെ ആദ്യ ഷോക്ക് ശേഷം തങ്ങളുടെ ചിത്രം വിഷു തൂക്കുമെന്നും ‘ആവേശം’ സിനിമയുടെ സെക്കന്‍ഡ് ഹാഫില്‍ ലാഗ് ഉണ്ടെന്ന് സംവിധായകനും സഹോദരനുമായ വിനീത് പറഞ്ഞതായും ധ്യാന്‍ പറഞ്ഞിരുന്നു. എന്നാൽ താന്‍ അത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വിനീത് അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. എന്നാൽ ധ്യാനിന്റെ വാക്കുകൾ വൈറലായി.
ആഗോളതലത്തിൽ 50 കോടി കളക്ഷൻ നേടി ആവേശവും വർഷങ്ങൾക്ക് ശേഷവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.