‘അഞ്ചാം പാതിര’ക്കു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലർ’ ചിത്രീകരണം ആരംഭിക്കുന്നു. നാളെ തൃശൂരിൽ ആരംഭിക്കുന്ന ചിത്രത്തിൽ ജയറാമാണ് അബ്രഹാം ഓസ്ലർ എന്ന ടൈറ്റിൽ റോൾ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുനും ചേർന്നാണ് മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിലുള്ള ചിത്രം നിർമ്മിക്കുന്നത്. തൃശൂർ, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലാകും ചിത്രീകരണം.
അർജുൻ അശോക്, ജഗദീഷ്, സായ് കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അർജുൻ നന്ദകുമാർ, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
രചന - ഡോക്ടർ രൺധീർ കൃഷ്ണൻ, സംഗീതം - മിഥുൻ മുകുന്ദ്, ഛായാഗഹണം - തേനി ഈശ്വർ, എഡിറ്റിങ് - സൈജു ശ്രീധർ, കലാസംവിധാനം - ഗോകുൽദാസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺടോളർ - പ്രശാന്ത് നാരായണൻ.
മിഥുൻ തിരക്കഥ ഒരുക്കിയ ചിത്രങ്ങളായ, നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറർ ചിത്രം ഫീനിക്സ്, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ലീഗൽ ക്രൈം ത്രില്ലർ സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുകെട്ടിലെ ഗരുഡൻ എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.