തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു. 85 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അന്തരിച്ച കന്നഡ താരം ചിരഞ്ജീവി സർജയുടെ മുത്തശ്ശിയാണ് ലക്ഷ്മി ദേവി. അധ്യാപികയായിരുന്നു.
നടി മേഘ്ന രാജാണ് മുത്തശ്ശിയുടെ വിയോഗം ആരാധകരുമായി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് കുടുംബത്തിനുണ്ടായ വേദനയെ കുറിച്ച് തുറന്ന് പറഞ്ഞത്.
'ഉരുക്ക് വനിതയായിരുന്നു. ഞാനും ആജിയും( മുത്തശ്ശി) തമ്മിൽ മികച്ച ബന്ധമായിരുന്നു. ചീരുവിന്റെ കാര്യത്തിലൊഴികെ ബാക്കി എല്ലാത്തിനും വിയോജിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് മറ്റൊരു ചിന്തിയില്ലായിരുന്നു. നല്ലത് വരണം എന്നു മാത്രമായിരുന്നു ആഗ്രഹിച്ചത്. ഡാർലിങ് എന്നായിരുന്നു ചീരു സ്നേഹത്തോടെ മുത്തശ്ശിയെ വിളിച്ചിരുന്നത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ ശാഠ്യം പിടിക്കുകയും വഴക്കിടുകയും ചെയ്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ എപ്പോഴും എന്നെ വിശ്വസിക്കുകയും എനിക്ക് മാത്രം മനസിലാകുന്ന വിധത്തിൽ സ്നേഹിക്കുകയും ചെയ്തു. നിങ്ങളില്ലാതെ, കുടുംബം നിലകൊള്ളുന്ന അടിത്തറ ഇളകി'- മേഘ്ന മകന്റെ ചിത്രത്തിനോടൊപ്പം കുറിച്ചു.
നടൻ ചിരഞ്ജീവി സർജയുടെ വിയോഗത്തോടെയാണ് സർജ കുടുംബ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ സുപരിചിതമാവുന്നത്. ധ്രുവ് സർജയും സോഷ്യൽ മീഡിയയിൽ മുത്തശ്ശിയുടെ ഓർമ പങ്കുവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.