സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുന്നതായി നടൻ ജോജു ജോർജ്ജ്. കുറച്ചു കാലം സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഉപദ്രവിക്കരുത്. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും നടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ ഏറ്റവും പുതിയ ചിത്രമായ ഇരട്ടക്ക് നൽകി പിന്തുണക്കും പ്രേക്ഷകരോട് നന്ദി പറഞ്ഞു.
ഇരട്ട എന്ന സിനിമക്ക് നൽകിയ സ്നേഹത്തിനും നല്ല വാക്കുകൾക്കും നന്ദി. സിനിമ വളരെ നന്നായി മുന്നോട്ട് പോകുന്നു. എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി. കഴിഞ്ഞ കുറച്ചുനാളുകളായി എല്ലാ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നിരവധി അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. എന്നാൽ ഇരട്ട എന്ന ചിത്രത്തോടെ വീണ്ടും സജീവമാകാൻ ശ്രമിച്ചതാണ്. എന്നാൽ പിന്നേയും അനാവാശ്യ കാര്യങ്ങളിലേക്ക് എന്നെ വലിച്ചിഴച്ചു.
ഇനി കുറച്ച് കാലം സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എന്ന വെറുതെ വിടണം. ഒരു വശത്ത് കൂടി അഭിനയിച്ച് പൊയ്ക്കോളം. കരിയറിൽ സ്ട്രഗിളിലൂടെ കടന്നുപോവുകയാണ്. അതിൽ നിങ്ങളെന്നെ സഹായിക്കണം എന്നൊന്നും പറയുന്നില്ല. എന്നാൽ ഉപദ്രവിക്കാതിരുന്നാൽ വലിയ സന്തോഷം. ഇനി ഉപദ്രവിക്കണം എന്നാണെങ്കിൽ ഒന്നും പറയാനില്ല. പിന്തുണക്കുന്നവർക്ക് നന്ദി- ജോജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.