നടൻ സൂര്യയുടെ സഹോദരൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ കാർത്തി വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പരുത്തിവീരൻ മാത്രം മതി കാർത്തി എന്ന നടനെ അടയാളപ്പെടുത്താൻ. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യാസ്ത കഥപാത്രങ്ങളുമായിട്ടാണ് എപ്പോഴും എത്തുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനാണ് കാർത്തിയുടെ ഏറ്റവും പുതിയ ചിത്രം. വന്തിയദേവൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രം സെപ്റ്റംബർ 30നാണ് തിയറ്ററുകളിൽ എത്തുന്നത്.
രണ്ട് ഭാഗങ്ങളിലായി എത്തുന്ന മണിരത്നം ചിത്രം റിലീസിനായി ഒരുങ്ങുമ്പോൾ തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്ത് കടന്നിരിക്കുകയാണ് കാർത്തി. നടൻ തന്നെയാണ് പുതിയ മാറ്റത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. 'നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തു കടക്കുന്നത് വളരെ ഭയാനകമാണ്, എന്നാൽ ഒരിക്കൽ അത് ചെയ്താൽ പിന്നെ അത് അത്ര മോശമല്ല'... ക്ലീൻ ഷേവ് ചെയ്ത ചിത്രത്തിനോടൊപ്പം കുറിച്ചു.
താടി വളർത്തിയ ലുക്കിലാണ് കാർത്തി അധികവും സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ലുക്കിലെത്തുന്ന ചിത്രങ്ങളെല്ലാം വൻ വിജയവുമാണ്. ആറ് വർഷത്തിന് ശേഷമാണ് നടൻ ക്ലീൻ ഷേവ് ചെയ്തിരിക്കുന്നത് . നടന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ചിത്രത്തിനാണോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.