ജനഗണമന സിനിമയുടെ സെറ്റിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് മുന്നറിയിപ്പുമായി നടൻ സുരാജ് വെഞ്ഞാറമൂട്. താനുമായി സമ്പർക്കം പുലർത്തിയവർ നിർബന്ധിത ക്വാറൈൻറനിൽ പോകണമെന്നാണ് നടൻ ആവശ്യെപ്പട്ടിരിക്കുന്നത്. താൻ സ്വയം ക്വാറൈൻറനിൽ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്ന നടൻ പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആൻറണിക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നവരിൽ ഒരാൾ സുരാജാണ്. ഇൗ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അദ്ദേഹം രംഗെത്തത്തിയത്. സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സുരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിെൻറ പൂർണരൂപം.
പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയിൽ രാജുവിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയിൽ ആ ചിത്രത്തിെൻറ ഭാഗമായത് കൊണ്ടും അവരുമായി സമ്പർക്കം ഉള്ളത് കൊണ്ടും ഞാൻ സ്വയം Quarantine നിൽ പ്രവേശിച്ചിരിക്കുയാണ് , ആയതിനാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത Quarantine നിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.