അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടി ഭാവന. ഭാവന അഭിനയിച്ച ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്കുമാറായിരുന്നു നായകൻ. ബോക്സ് ഓഫിസിൽ വലിയ ഹിറ്റായിരുന്നു ചിത്രം. ജാക്കിക്ക് പുറമേ യാരേ കൂഗഡള്ളി, മൈത്രി എന്നീ ചിത്രങ്ങളിൽ ഭാവനയും പുനീതും ഒന്നിച്ച് വേഷമിട്ടിരുന്നു.
കന്നഡയിലെ തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടന്മാരിൽ ഒരാൾ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല സന്തോഷങ്ങളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി.."
പുനീതിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഭാവന കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.