നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമ- സീരിയൽ താരം രഞ്ജുഷ മേനോൻ (35) തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

അഭിനയരംഗത്ത് സജീവമായിരുന്ന രഞ്ജുഷ, ടെലിവിഷൻ അവതാരികയായിട്ടാണ് കരിയർ ആരംഭിക്കുന്നത്. സ്ത്രീ എന്ന പരമ്പരയിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഇരുപതിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്‍റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Tags:    
News Summary - Actress Ranjusha Menon is dead.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.