നടി ശരണ്യയ്ക്ക് ട്യൂമറിനൊപ്പം കോവിഡും: കരുതലും പ്രാർഥനയും വേണമെന്ന് അഭ്യർഥിച്ച് സീമ ജി. നായർ

തിരുവനന്തപുരം: ട്യൂമറിന്‍റെ പിടിയില്‍ നിന്ന് പലതവണ ജീവിതം തിരിച്ച് പിടിച്ച്​ ആരാധകർക്ക്​ നോവും പ്രതീക്ഷയും ഒരുപോലെ നൽകുന്ന നടിയാണ്​ ശരണ്യ. ശരണ്യക്ക്​ വീണ്ടും ട്യൂമര്‍ ബാധിച്ചെന്ന വിവരം അവരുടെ യൂട്യൂബ് അക്കൗണ്ടിലൂടെ അമ്മ അറിയിച്ചിരുന്നു. ഇപ്പോഴിതാ ശരണ്യയും കുടുംബവും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു എന്ന സങ്കടകരമായ വാര്‍ത്ത പങ്കുവെക്കുകയാണ് നടി സീമ ജി നായര്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരണ്യയെ കാണുന്നില്ലല്ലോ എന്ന അന്വേഷണത്തിന് മറുപടിയായാണ് സീമ യൂട്യൂബ് വീഡിയോയുമായി വന്നത്. 11ാമത്തെ ശസ്​ത്രക്രിയ കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യനിലയില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായി എന്ന്​ സീമ പറയുന്നു. സ്പൈനല്‍കോഡിലേക്ക് അസുഖം വ്യാപിച്ചിട്ടുണ്ട്. ഉടൻ തന്നെ സ്പൈനല്‍കോഡിന് ഒരു ശസ്​ത്രക്രിയ ചെയ്യാന്‍ പറ്റുന്ന അവസ്ഥയല്ല.

ഡോക്ടര്‍ ആർ.സി.സിയിലേക്ക് റഫര്‍ ചെയ്തു. ആർ.സി.സിയില്‍ അഞ്ച് റേഡിയേഷന്‍ കഴിഞ്ഞു. ജൂണ്‍ മൂന്നിന് കീമോതെറാപ്പി ചെയ്യാന്‍ തുടങ്ങും. ഇത്തവണ ക്ഷീണവും ബുദ്ധിമുട്ടും എല്ലാം ശരണ്യയ്ക്കുണ്ടെന്നും സീമ വ്യക്തമാക്കുന്നു.

അങ്ങനെയിരിക്കെയാണ് 23ാം തീയതി ഇടിത്തീ പോലെ ശരണ്യയ്ക്കും അമ്മയ്ക്കും സഹോദരനും കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. 'സത്യം പറഞ്ഞാൽ എന്താ പറയേണ്ടത്, എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയാണ്. എല്ലാവരുടെയും കരുതൽ വേണം, എല്ലാവരുടെയും പ്രാർഥന വേണം' -സീമ ജി. നായര്‍ പറയുന്നു.

Full View

Tags:    
News Summary - Actress Saranya again suffering from tumour and covid positive too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.