നടി ശരണ്യയുടെ മൃതദേഹം സംസ്കരിച്ചു

കഴക്കൂട്ടം: അർബുദത്തോട് പൊരുതി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ സിനിമ സീരിയൽ നടി ശരണ്യ ശശിയുടെ മൃതദേഹം സംസ്കരിച്ചു. ഇന്ന്​ രാവിലെ ഭാരത് ഭവനിൽ പൊതുദർശനത്തിന് ശേഷമാണ് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചത്.  രാവിലെ ഒമ്പതിന് പൊതുദർശനത്തിന് കൊണ്ടുപോകാനായി മൃതദേഹം വീട്ടിൽ നിന്ന് എടുക്കുമ്പോൾ ശരണ്യയുടെ മാതാവ് ഗീതയുടെ നിലവിളി ഹൃദയഭേദകമായിരുന്നു.

ശരണ്യക്ക് പ്രിയപ്പെട്ട സീമ ജി. നായരും അന്ത്യചുംബനം നൽകി. തുടർന്ന്  10 മണിയോടെ ഭാരത് ഭവനിൽ പൊതുദർ ശനത്തിന് വെച്ച മൃതദേഹത്തിൽ കലാസാംസ്കാരിക രംഗത്തെ നിരവധി പേർ  അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഭാരത് ഭവനിൽ നിന്ന്  ഉച്ചക്ക് 12 മണിയോടെയാണ് തൈക്കാട് ശാന്തി കവാടത്തിൽ എത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തിയത്. സഹോദരൻ ശരൺജിത്ത് അന്ത്യകർമ്മങ്ങൾ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനവും സംസ്കാരചടങ്ങുകളും. 2012ലാണ് ശരണ്യക്ക് ബ്രയിന്‍ട്യൂമര്‍ പിടികൂടുന്നത്. ഒമ്പത്​ വര്‍ഷത്തിനിടെ പതിനൊന്ന് ശസ്ത്രക്രിയകള്‍. ഓരോ തവണയും പ്രതീക്ഷ നല്‍കി തിരിച്ചുവന്നിരുന്നു. എന്നാല്‍ ​കോവിഡും ന്യൂമോണിയയും ശരണ്യയുടെ ആരോഗ്യനില വഷളാക്കി. ഇനി സ്നേഹ സീമയില്‍ ശരണ്യയുടെ പുഞ്ചിരിയില്ല.

Tags:    
News Summary - Actress Saranyas body was cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.