സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്.
മനീഷ കൊയ്‌രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ഛദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹീരമാണ്ഡിക്ക് മികച്ച സ്വീകാര്യത ലഭിക്കുമ്പോഴും, ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഷർമിൻ സെഗാളിനെതിരെ വിമർശനവും പരിഹാസവും സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിരുന്നു.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ ഷർമിനെ പരിഹസിച്ചവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് നടി അദിതി റാവു ഹൈദരി. തെരഞ്ഞെടുപ്പുകൾ ഭയാനകമാണെന്നാണ് നടി പറയുന്നത്. ആളുകളുടെ ഇഷ്ടങ്ങൾ വ്യത്യസ്തമാണെന്നും എന്നാൽ ഇത്തരത്തിലുള്ള വിമർശനങ്ങൾ വളരെ മോശമാണെന്നും വേദനിപ്പിക്കുന്നെന്നും അദിതി പറഞ്ഞു
'തെരഞ്ഞെടുപ്പുകൾ ഭയാനകമാണ്. ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. ചിലർക്ക് ഇഷ്ടപ്പെട്ടത് മറ്റുള്ളവർക്ക് ഇഷ്ടമാകില്ല. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നടിക്കാൻ വഴികളുണ്ട്. എന്നാൽ ഇത് വളരെ മോശമായിപ്പോയി. ഇത് ന്യായമാണെന്ന് കരുതുന്നില്ല. ഒരിക്കലും ഇങ്ങനെ സംഭവിക്കാൻ പാടില്ല. ഈ വിഷയത്തിൽ മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, എനിക്ക് നല്ല വിഷമമുണ്ട്. നാമെല്ലാവരും അത് മനസ്സിലാക്കി കൂടെ നിലക്കുന്നു.
ആളുകൾക്ക് പ്രധാനം തങ്ങളുടെ ഇഷ്ടങ്ങളും താൽപര്യവുമാണെന്ന് തോന്നുന്നു. ചില ആളുകൾക്ക് മോശമായി പെരുമാറുന്നുണ്ടെങ്കിൽ, അത് അവരുടെ പ്രത്യേകാവകാശമാണ്. നമ്മൾ അതിനെ മറികടക്കാൻ ഒരു വഴി കണ്ടെത്തണം, അല്ലാത്തപക്ഷം അത് വളരെ ബുദ്ധിമുട്ടായിരിക്കും. അതിനെ അഭിമുഖീകരിക്കുന്നവർ ആരായാലും, പോസിറ്റീവ് ആയി ഇരിക്കാണമെന്ന് ഞാൻ പറയുന്നത്'- അദിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.