അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള ഒക്ടോബർ 13 മുതൽ 15 വരെ

പത്തനംതിട്ട: ഏഴാമത്​ അടൂർ അന്താരാഷ്​ട്ര ചലച്ചിത്രമേള ഈ മാസം 13, 14 15 തീയതികളിൽ അടൂർ സ്മിത തീയറ്ററിൽ നടക്കുമെന്ന്​ സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാദേശിക-ഇന്ത്യൻ- ലോക സിനിമ വിഭാഗത്തിൽ ഇപ്രാവശ്യം പ്രശസ്തരായ വനിത സംവിധായകരുടെ ചിത്രങ്ങൾ മാത്രമാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

ലോക സിനിമ വിഭാഗങ്ങളിൽ 8 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ 2 ചിത്രങ്ങളും മലയാള സിനിമ വിഭാഗത്തിൽ 2 സിനിമകളും കൂടാതെ ഹ്രസ്വ ചിത്രമത്സര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളും പ്രദർശിപ്പിക്കും. മലയാളം ഉപശീർഷകത്തോട് കൂടിയായിരിക്കും അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുക. പതിമൂന്നാം തിയതി വൈകിട്ട് അഞ്ചു മണിക്ക് ചലച്ചിത്ര സംവിധായകൻ ടി.വി ചന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. പതിനാലാം തീയതിയിലെ ഓപ്പൺ ഫോറത്തിൽ സിനിമ - സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

പതിനഞ്ചാം തീയതി സമാപന സമ്മേളനം ഐ.എഫ്.എഫ്.കെ മുൻ അർട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര പ്രവർത്തകയുമായ ദീപിക സുശീലൻ ഉദ്ഘാടനം ചെയ്യും. ഹ്രസ്വ ചിത്ര മത്സരത്തിലെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഫെസ്റ്റിവൽ ഡയറക്ടർ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, സംഘാടക സമിതി ജനറൽ കൺവീനർ സി. സുരേഷ്​ ബാബു, സെക്രട്ടറി ബി. രാജീവ്​ തുടങ്ങിയവർ വാർത്താസ​മ്മേളനത്തിൽ പ​ങ്കെടുത്തു.

സിനിമകൾ:

ലോക സിനിമ വിഭാഗം:

  • ക്ലോൺഡൈക്ക് (റഷ്യൻ) (ഉദ്ഘാടന ചിത്രം)
  • ദ് ഹർട്ട് ലോക്കർ (ഇംഗീഷ്) (സമാപന ചിത്രം)
  • നൊമാഡ്ലാൻഡ് (ഇംഗീഷ്)
  • അൽകരാസ് (സ്പാനിഷ്)
  • സ്‌പൂർ (പോളിഷ)
  • ദ് മോണിങ് ഫോറസ്റ്റ് (ജാപ്പനീസ്)
  • ദ് ലോസ്റ്റ് ഡോട്ടർ (ഇംഗീഷ്)
  • ക്രിസ്റ്റൽ സ്വാൻ (റഷ്യൻ)

ഇന്ത്യൻ സിനിമ:

  • സേംഖോർ (ദിമാസ)
  • മന്റൊ ( ഹിന്ദി, ഉർദു)

മലയാളം സിനിമ:

  • നിഷിദ്ധോ, നിള

(ചലച്ചിത്രമേളക്കുള്ള പ്രവേശനം പാസ് മൂലമായിരിക്കും)

Tags:    
News Summary - Adoor International Film Festival from 13th to 15th October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.