മുംബൈ: ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗണിെൻറ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺ നിര്യാതനായി. 51 വയസ്സായിരുന്നു. സഹോദരെൻറ അകാലവിയോഗം അജയ് ദേവ്ഗൺ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അജയ് അഭിനയിച്ച രാജു ചാച്ച, ബ്ലാക്മെയിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തത് അനിലാണ്. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
'സഹോദരൻ അനിൽ ദേവ്ഗനെ കഴിഞ്ഞ രാത്രി എനിക്ക് നഷ്ടമായിരിക്കുന്നു. അവെൻറ അകാലവിയോഗത്തിൽ ഞങ്ങളുടെ കുടുംബം തകർന്നിരിക്കുകയാണ്. ആ സാന്നിധ്യം ഇനി എനിക്കൊപ്പമുണ്ടാവില്ലെന്നത് ഉൾക്കൊള്ളാനാവുന്നില്ല. അവെൻറ ആത്മാവിനുവേണ്ടി പ്രാർഥിക്കുന്നു. മഹാമാരിയെ തുടർന്ന് പ്രാർഥനാ സദസ്സ് നടത്തുന്നതല്ല' -അജയ് ദേവ്ഗൺ ട്വിറ്ററിൽ കുറിച്ചു.
1996ൽ സണ്ണി ഡിയോളും സൽമാൻ ഖാനും നായകന്മാരായ ജീത് എന്ന സിനിമയുടെ സഹസംവിധായകനായാണ് അനിൽ ദേവ്ഗൺ ബോളിവുഡിലെത്തുന്നത്. പിന്നീട് അജയ് ദേവ്ഗൺ അഭിനയിച്ച ജാൻ, ഇതിഹാസ്, പ്യാർ തോ ഹോനാ ഹി താ, ഹിന്ദുസ്ഥാൻ കീ കസം എന്നീ സിനിമകളുടെയും സഹസംവിധായകനായി. തുടർന്നാണ് സ്വതന്ത്ര സംവിധായകനായത്.
സഹോദരനെ നായകനാക്കി രാജു ചാച്ചയും ബ്ലാക്മെയിലും സംവിധാനം ചെയ്ത ശേഷം അധ്യയാൻ സുമനെ കേന്ദ്ര കഥാപാത്രമാക്കി ഹാൽ-യേ-ദിൽ സംവിധാനം ചെയ്തു. 2012ൽ അജയ് നായകനായ സൺ ഓഫ് സർദാർ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായ ശേഷം ബോളിവുഡിൽ അനിലിെൻറ സാന്നിധ്യം ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.