ഒരു ചാറ്റ് ഷോയിലാണ് എല്ലാത്തിൻെറയും തുടക്കം. ബോളിവുഡ് താരം അനിൽ കപൂറിനെ കളിയാക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. ഒരവസരം കിട്ടിയപ്പോൾ അനിൽ കപൂർ അനുരാഗിനെ 'ബോളിവുഡിലെ ഏറ്റവും വലിയ ഫ്രോഡ്' എന്ന് വിളിക്കുന്നു. അനിലിൻെറ മുഖത്തേക്ക് ദേഷ്യത്തോടെ വെള്ളമൊഴിച്ചാണ് അനുരാഗ് ഇതിനോട് പ്രതികരിക്കുന്നത്.
പിന്നീട് ലഭിക്കുന്ന വാർത്തഅനിൽ കപൂറിൻെറ മകളും ബോളിവുഡ് താരവുമായ സോനം കപൂറിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ്. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താൻ അനിൽ കപൂറിനെ വിളിക്കുന്നതാകട്ടെ സംവിധായകൻ അനുരാഗ് കശ്യപും. പിന്നെ മകളെ തേടിയുള്ള അലച്ചിലിലാണ് അനിൽ കപൂർ. മൂന്ന് നിബന്ധനകളാണ് അനുരാഗ് കശ്യപ് മുന്നിൽ വെച്ചിരിക്കുന്നത്. പോലീസിനെ വിളിക്കാന പാടില്ല, പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടരുത്, ഒരു കാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും... വിചിത്രമെന്ന് തോന്നുന്ന ഇക്കാര്യങ്ങളെല്ലാം എകെ വേഴ്സസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന സിനിമയുടെ ട്രെയ്ലറിലാണ് ഉള്ളത്.
ബോളിവുഡിൽ ഇതിനു മുമ്പ് ആരും ചിന്തിക്കാത്തൊരു പ്രമേയമാണ് 'സേക്രഡ് ഗെയിംസ്', 'ഉഡാൻ' എന്നീ സിനിമകളുടെ സംവിധായകനായ വിക്രമാദിത്യ മോട്വാനെ കൈകാര്യം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതുഅനുഭവമാകുമെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.