അക്ഷയ് കുമാറും രാധികാ മദനും പ്രധാന വേഷങ്ങളിലെത്തുന്ന 'സൂരറൈ പൊട്രി'ന്‍റെ ഹിന്ദിപതിപ്പിന് ഒടുവിൽ പേരിട്ടു. 'സ്റ്റാർട്ട് അപ്പ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2020 നവംബറിൽ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്ത തമിഴ് സിനിമയായ 'സൂരറൈ പൊട്രി'ന്‍റെ സംവിധായികയായ സുധ കൊങ്ങര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.
നേരത്തെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതായി അക്ഷയ് പ്രഖ്യാപിക്കുകയും ചിത്രത്തിന് പേര് നിർദ്ദേശിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംവിധായികയായ കൊങ്ങരക്കും സഹനടിയായ രാധികാ മദനുമൊപ്പമുള്ള സെറ്റിൽ നിന്നുള്ള വീഡിയോയും അക്ഷയ്കുമാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച സൂരറൈ പൊട്രിൽ സൂര്യയും അപർണ്ണ ബാലമുരളിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് നിർമ്മിക്കുന്നുണ്ടെന്ന് സംവിധായിക പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.