ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. താരങ്ങൾക്കിടയിൽ പോലും അമിതാഭിന് കൈനിറയെ ആരാധകരുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ബച്ചൻ മുമ്പ് പറഞ്ഞ വാക്കുകളാണ്. പൊതുസ്ഥലങ്ങളിൽ തനിക്ക് ജനശ്രദ്ധ ലഭിക്കുന്നില്ലെന്നാണ് ബിഗ് ബി പറയുന്നത്. റെഡ്ഡിറ്റിൽ ഇതുവലിയ ചർച്ചയായിട്ടുണ്ട്. സിനിമകളുടെ പരാജയത്തെക്കുറിച്ച് സംസാരിക്കവെയാണ് ബച്ചൻ ഇക്കാര്യം പറഞ്ഞത്.
സിനിമകളുടെ പരാജയങ്ങൾ എങ്ങനെ അതിജീവിക്കുന്നു എന്നായിരുന്നു അവതാരകന്റെ ചോദ്യം.'സിനിമാ പരാജയങ്ങൾ അതിജീവിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല. പിന്നീടും മുന്നോട്ട് പോകും. ആരെങ്കിലും സിനിമയുമായി എന്നെ തേടിയെത്തുമെന്ന് വിശ്വസിക്കുന്നു. അതുപോലെ ജയപരാജയങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. ജീവിതത്തിൽ ഒരിക്കൽ പോലും പരാജയമുണ്ടായിട്ടില്ലെന്നും വിജയം മാത്രമായിരുന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ല- ബച്ചൻ തുടർന്നു.
70-80 കളിൽ ഒരു റെസ്റ്റോറൻ്റിൽ പോകുമ്പോൾ എല്ലാവരും എന്നെ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എന്നെ ആരും പഴയതു പോലെ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഒരു രണ്ടു സെക്കൻഡിന് ശേഷം ആമിറോ ഷാറൂഖ് ഖാനോ സൽമാനോ വന്നാൽ അവിടെ ജനസാഗരമായിരിക്കും. ഇതുനിങ്ങളുടെ നിലവിലത്തെ സാഹചര്യമാണ്, ഇപ്പോൾ നിങ്ങൾ എവിടെ നിൽക്കുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്- ബച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.