കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാകാനുള്ള പ്രവേശന ഫീസ് ഉയർത്തി ജനറൽ ബോഡി. 2,05,000 രൂപയായാണ് പ്രവേശന ഫീസ് ഉയർത്തിയത്. നേരത്തെ, പ്രവേശന ഫീസ് ഒരു ലക്ഷം രൂപയായിരുന്നു.
അമ്മയിലെ മുതിർന്ന അംഗങ്ങളുടെ ആജീവാനന്ത സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കും. 120 അംഗങ്ങൾക്ക് പ്രതിമാസ കൈനീട്ടമായി 5,000 രൂപ വീതം നൽകുന്നുണ്ട്. ചില സ്വകാര്യ ചാനലുകളുമായി ചേർന്ന് ഷോ സംഘടിപ്പിക്കാനും നല്ല സ്ക്രിപ്റ്റ് ലഭിച്ചാൽ സിനിമ നിർമിക്കാനും തീരുമാനിച്ചു. വെബ് സീരീസ് തുടങ്ങുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘടനയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലിന് പകരം ഫിലിം ചേംബറിന്‍റെ നേതൃത്വത്തിൽ വേറെ സെൽ രൂപവത്കരിച്ചിട്ടുണ്ടെന്നും ഇനി ഈ സെല്ലാണ് പരാതികളിൽ നടപടി എടുക്കുകയെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.