രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ ചരിത്ര വിജയത്തിലേക്കാണ് കുതിക്കുന്നത്. വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സോഫീസിൽ പല പ്രമുഖ ചിത്രങ്ങളെയും പിന്തള്ളിക്കൊണ്ടിരിക്കുന്ന അനിമൽ നിലവിൽ ആഗോളതലത്തിൽ 700 കോടി പിന്നിട്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്.
ബോളിവുഡിൽ ഇതുവരെ ഷാരൂഖ് ഖാനും സണ്ണി ഡിയോളിനും മാത്രമുണ്ടായിരുന്ന 500 കോടിയെന്ന ആഭ്യന്തര കളക്ഷൻ റെക്കോർഡ് രൺബീറും നേടുമെന്നാണ് ത്രില്ലർ ഡ്രാമയുടെ തിയറ്റർ പ്രകടനം സൂചിപ്പിക്കുന്നത്.
സന്ദീപ് റെഡ്ഡി വംഗയുടെ 'അനിമൽ' രണ്ടാം ഞായറാഴ്ച എല്ലാ ഭാഷകളിൽ നിന്നുമായി ഇന്ത്യയിൽ നിന്ന് 37 കോടി നേടിയിരുന്നു. പത്താം ദിവസം മൊത്തം 432.37 കോടി രൂപയാണ് നേടിയത്. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഗ്രോസ് 700 കോടിയിലധികം വരുമെന്ന് പ്രതീക്ഷിക്കുന്നു; ശനിയാഴ്ച വരെ 660 കോടിയിലധികമുണ്ടായിരുന്നു.
അതെ, ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്ററുകളായ 'പത്താൻ', 'ജവാൻ' എന്നിവയെ രണ്ടാം ഞായറാഴ്ച 'ആനിമൽ' മറികടന്നു. പത്താൻ 28.5 കോടി നേടിയപ്പോൾ ജവാൻ 36.85 കോടി രൂപയായിരുന്നു നേടിയത്. അനിമൽ 37 കോടി രൂപയാണ് സെകൻഡ് വീകെൻഡിൽ വാരിക്കൂട്ടിയത്.
'പത്താൻ' രണ്ടാം ഞായറാഴ്ചയ്ക്ക് ശേഷം 12-ാം ദിവസം 429.9 കോടി രൂപയിലെത്തിയിരുന്നു, 'അനിമൽ' ഇതിനകം തന്നെ അത് മറികടന്നിട്ടുണ്ട്. എന്നാൽ, ജവാൻ 11-ാം ദിവസം തന്നെ 477 കോടി നേടിയിരുന്നു.
രശ്മിക മന്ദാനയാണ് അനിമലിൽ നായിക കഥാപാത്രമായി എത്തിയത്. വില്ലനായി ബോബി ഡിയോളും വേഷമിടുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.