കൊച്ചി: സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവെലായ 13-ാമത് കാഷിഷ് മുംബൈ ഇന്‍ര്‍നാഷണല്‍ ക്വീര്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചിത്രമായി പി. അഭിജിത്തിന്‍റെ 'അന്തരം' പ്രദര്‍ശിപ്പിക്കും. ജൂണ്‍ ഒന്നിനാണ് പ്രദര്‍ശനം. 53 രാജ്യങ്ങളിൽ നിന്നുള്ള 184 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 'പോട്ടേറ്റോ ഡ്രീംസ് ഓഫ് അമേരിക്ക 'എന്ന അമേരിക്കൻ ചിത്രമാണ് സമാപന ചിത്രം. ഫെസ്റ്റിവെല്‍ ജൂൺ അഞ്ചിന് സമാപിക്കും.
നേരത്തെ ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ തൃശ്ശൂര്‍ തുടങ്ങിയ ഫെസ്റ്റിവെലുകളിൽ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കിയ സിനിമയാണ് അന്തരം. ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ് വുമണ്‍ നേഹ മലയാളത്തില്‍ ആദ്യമായി നായികയായത് 'അന്തര'ത്തിലൂടെയാണ്. കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് നായകന്‍.
രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി., രാഹുല്‍രാജീവ്, ബാസില്‍ എന്‍., ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി. ജിയോ, രേണുക അയ്യപ്പന്‍, എ. ശോഭില എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഷാനവാസ് എം.എ ആണ് തിരക്കഥയും സംഭാഷണവും. സംഗീതം: രാജേഷ് വിജയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.