അവാർഡ് ഷോയിൽ ഭാര്യയോട് തമിഴിൽ സംസാരിക്കാൻ പറഞ്ഞ് എ.ആർ റഹ്മാൻ. ഹിന്ദിയിലല്ല തമിഴിൽ സംസാരിക്കുവെന്നാണ് അദ്ദേഹം ഭാര്യയോട് പറഞ്ഞത്. അവാർഡ് ഷോയുടെ അവതാരിക എ.ആർ റഹ്മാന്റെ ഭാര്യ സൈറയേയും സ്റ്റേജിലേക്ക് ക്ഷണിച്ചിരുന്നു. ഭാര്യ സൈറ തന്റെ അഭിമുഖങ്ങൾ നിരവധി തവണ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും തന്റെ ശബ്ദത്തോടുള്ള ഇഷ്ടം കൊണ്ടാണ് അവർ അഭിമുഖങ്ങൾ വീണ്ടും വീണ്ടും കാണുന്നതെന്ന് എ.ആർ റഹ്മാൻ പറഞ്ഞിരുന്നു. ഇതിനോടുള്ള അദ്ദേഹത്തിന്റെ ഭാര്യ സൈറയുടെ പ്രതികരണം അവതാരകൻ തേടിയിരുന്നു.
ഭാര്യ പ്രതികരിക്കാൻ ഒരുങ്ങുമ്പോഴാണ് ഹിന്ദിയിൽ സംസാരിക്കരുത് തമിഴിൽ പറയണമെന്ന് റഹ്മാൻ പറഞ്ഞത്. തുടർന്ന് സംസാരിച്ച സൈറ താൻ തമിഴ് സംസാരിക്കുന്നതിൽ വിദഗ്ധയല്ലെന്നും തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു. റഹ്മാന്റെ ശബ്ദം തനിക്ക് എപ്പോഴും ഇഷ്ടമാണെന്ന് അതിനാലാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ വീണ്ടും കാണുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.